ഷീന ബോറയുടെ ഡയറിക്കുറിപ്പുകള്‍ പുറത്ത്; തെരുവുവേശ്യയെന്നാണ് ഇന്ദ്രാണിയെ വിശേഷിപ്പിച്ചത്


മുംബൈ: മുന്‍ സ്റാര്‍ ടിവി സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജി കൊലപ്പെടുത്തിയ മകള്‍ ഷീന ബോറയുടെ ഡയറിക്കുറിപ്പുകള്‍ പുറത്ത്. ഷീന പഠനകാലത്ത് എഴുതിയ കുറിപ്പുകളാണു പുറത്തുവന്നത്. ഷീനയുടെ പിതാവെന്നു അവകാശപ്പെട്ട സിദ്ധാര്‍ഥ ദാസുമായി നടത്തിയ കത്തിടപാടുകളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞദിവസമാണു ഷീന തന്റെ മകളാണെന്നു സിദ്ധാര്‍ഥ് വെളിപ്പെടുത്തിയത്.

ഡയറിക്കുറിപ്പുകളില്‍ ഇന്ദ്രാണിയെ തെരുവുവേശ്യയെന്നാണു ഷീന വിശേഷിപ്പിച്ചിരിക്കുന്നത്.  ഒരു പിറന്നാള്‍ ദിനത്തില്‍ ഷീന എഴുതിയ ഡയറിയിലാണ് അവര്‍ (ഇന്ദ്രാണി മുഖര്‍ജി) അമ്മയല്ലെന്നും തെരുവുവേശ്യയാണെന്നും, അവരെ വെറുക്കുന്നതായും പറയുന്നത്. ഭാവിയെക്കുറിച്ചു പ്രതീക്ഷയില്ലെന്നും വല്ലാതെ മാനസിക സമ്മര്‍ദം അനുഭവിക്കുന്നുവെന്നും ഡയറിയിലുണ്ട്. മറ്റൊരു കുറിപ്പില്‍ ഇന്ദ്രാണി പീറ്റര്‍ മുഖര്‍ജിയെ വിവാഹം കഴിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. അവര്‍ ആ കിഴവനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഐട്ടയ്ക്കും കക്കയ്ക്കും (ഇന്ദ്രാണിയുടെ മാതാപിതാക്കള്‍) ഇത് അഭിമാനമാണ്. എന്നാല്‍ എനിക്ക് ഈ വിവാഹം ഇഷ്ടമല്ല. അവരെ ഞാന്‍ വെറുക്കുന്നു. മരണശേഷം അവരുടെ ആത്മാവ് നരകത്തില്‍ പോകണമെന്നാണ് എന്റെ ആഗ്രഹം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed