ടൈഗർ മേമന്റെ 'വ്യാജൻ' പിടിയിൽ

ന്യൂഡൽഹി: 1993ലെ മുംബൈ സ്ഫോടന പരമ്പരക്കേസിൽ ഇന്ത്യ തിരയുന്ന ടൈഗർ മേമന്റെ ‘വ്യാജനെ’ പാക്കിസ്ഥാനിൽ പിടികൂടി. ടൈഗർ മേമന്റെ പേരിൽ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്ന ഫർഖാൻ എന്നയാളാണ് കറാച്ചിയിൽ പിടിയിലായത്. ഇയാൾക്കെതിരെ പാക്കിസ്ഥാനിൽ നിരവധി കേസുകളുണ്ട്.
ടൈഗർ മേമന്റെ പേരിൽ സ്ത്രീകളെയും മറ്റുള്ളവരെയും ഇയാൾ ഭീഷണിപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ മുംബൈ സ്ഫോടനക്കേസ് പ്രതിയായ ടൈഗർ മേമനെയാണ് പിടികൂടിയതെന്ന് നിരവധി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീടാണ് യഥാർഥ ടൈഗർ മേമൻ അല്ല പിടിയിലായതെന്ന് വ്യക്തമായത്.