9 മുതൽ 12 വരെ ക്ലാസുകൾ ആദ്യം ആരംഭിക്കുമെന്ന് സൂചന


ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകൾ തുറക്കുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ തയാറാക്കുന്നു. മാനവവിഭവശേഷി വകുപ്പിന്‍റെ നേതൃത്വത്തിൽ എൻസിആർടിയാണ് ( നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസേർച്ച് ആൻഡ് ട്രെയിനിംഗ്) ഇതു തയാറാക്കുന്നത്.

ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ ഉടൻ ആരംഭിക്കേണ്ടെന്നാണ് നിർദേശമെന്നറിയുന്നു. പത്തു വയസുവരെയുള്ള കുട്ടികൾ പഠിക്കുന്ന ഈ വിഭാഗത്തിലെ ക്ലാസുകൾ ആഗസ്റ്റോടെ ആരംഭിക്കാനാണ് നീക്കം. എന്നാൽ 9,10,11, 12 ക്ലാസുകൾ ഇതിനു മുൻപ് തുടങ്ങാനും നിർദേശമുണ്ട്.

സാമൂഹിക അകലവും മാസ്ക് ധരിക്കുന്നതും സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തമായ ബോധവൽക്കരണം നൽകിയ ശേഷം ക്ലാസുകൾ ആരംഭിക്കാനാണ് നീക്കം. എൻസിആർടിയുടെ മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തരവകുപ്പ് അംഗീകരിക്കേണ്ടതുണ്ട്. ജൂൺ ആദ്യവാരം ഇതു സംബന്ധിച്ച തീരുമാനങ്ങൾ ആകുമെന്നറിയുന്നു.

You might also like

  • Straight Forward

Most Viewed