വീട്ടിലിരുന്ന് എങ്ങനെ മദ്യമുണ്ടാക്കാം; ലോക്ക്ഡൗണിൽ ഗൂഗിളിൽ ട്രെൻഡ് ആയ തിരച്ചിൽ

ലോക്ഡൗൺ വന്നതോടെ രാജ്യത്ത് ഏറ്റവും ക്ഷാമം നേരിട്ട സാധനങ്ങളിലൊന്ന് മദ്യമാണ്. മദ്യശാലകളും മദ്യവിൽപ്പന കേന്ദ്രങ്ങളും അടച്ചതോടെ മദ്യം കിട്ടാതെ വിഷമിക്കുകയാണ് മദ്യപന്മാർ. പലരും പലയിരട്ടി വില കൊടുത്താണ് മദ്യം ഒപ്പിക്കുന്നതും. എന്നാൽ മദ്യക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അവരെന്ന് ഗൂഗിളിൽ നിന്നുള്ള വിവരങ്ങൾ പറയുന്നു. ‘വീട്ടിലിരുന്ന് എങ്ങനെ മദ്യം നിർമ്മിക്കാമെന്നാണ്’ ഗൂഗിളിൽ ഏറ്റവും കുടുതൽ ട്രെൻഡ് ആയ പരിശോധനകൾ.
പ്രധാനമന്ത്രി നരേന്ദ്രമോഡി ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ മാർച്ച് 22 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ഗൂഗിളിൽ ഏറ്റവും ട്രെൻഡ് ആയ അന്വേഷണം മദ്യമുണ്ടാക്കുന്ന വിധത്തെ കുറിച്ചായിരുന്നു. ലോക്ഡൗണിനു പിന്നാലെ പലയിടത്തും അനധികൃത മദ്യ നിർമ്മാണവും വിൽപ്പനയും വർദ്ധിച്ചതായി എക്‌സൈസ് പോലീസ് വിഭാഗങ്ങൾ വ്യക്തമാക്കുന്നു. അമിതവില കൊടുത്ത് ബ്രാൻഡഡ് മദ്യം വാങ്ങാന്‍ പറ്റാത്തവരാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്.