കൊവിഡ് 19; ഡിജിറ്റൽ പെയ്മെൻറുകളിൽ വർധന


കൊറോണക്കാലത്ത് ഡിജിറ്റൽ പെയ്മെൻറുകളിൽ വർധന. പേടിഎം, ഗൂഗിൾ പേ ഉപയോഗം കൂടുന്നു. റീട്ടെയ്ൽ സ്റ്റോറുകളുടെ ഓൺലൈൻ ഓർഡറുകളും കൂടി. ഗ്രോസറി ഇ−കൊമേഴ്സ്  പ്ലാറ്റ് ഫോമുകൾക്കും മുൻതൂക്കം. കഴിഞ്ഞ മൂന്ന് ആഴ്ചയായി 40 ശതമാനം ഇന്ത്യക്കാരും ഡിജിറ്റൽ പെയ്മെൻറുകൾ കൂടുതൽ ഉപയോഗിച്ചതായി റിപ്പോർട്ട്. പേടിഎം, ഗൂഗിൾ പേ ആപ്പുകളാണ് ഡിജിറ്റൽ പണം ഇടപാടുകൾക്കായി കൂടുതൽ പേരും ഉപയോഗിയ്ക്കുന്നത്. കൺസൾട്ടൻസി കമ്പനിയായ ലോക്കൽ സർക്കിൾസാണ് പഠനം നടത്തിയത്.

മിക്ക റീട്ടെയ്ൽ സ്റ്റോറുകളുടെയും ഓൺലൈൻ ഓർഡറുകളും ഈ അവസരത്തിൽ വർധിച്ചിട്ടുണ്ട്. കൊറോണ പടർന്ന് പിടിയ്ക്കുന്ന സാഹചര്യത്തിൽ സാമൂഹ്യ അകലം പാലിയ്ക്കാനും എടിഎം സന്ദർശനം ഒഴിവാക്കാനുമായി ഡിജിറ്റൽ പെയ്മെൻറുകൾക്ക് മുൻതൂക്കം നൽകണമെന്ന് നാഷണൽ പെയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും അഭ്യർത്ഥിച്ചിരുന്നു.

വിസ, മാസ്റ്റർ കാർഡ് എന്നിവയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗവും വർധിച്ചിട്ടുണ്ട്. 

You might also like

Most Viewed