യുഎഇ വിസ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ എല്ലാ വിസകൾക്കും എൻട്രി പെർമിറ്റുകൾക്കും എമിറേറ്റ്സ് ഐഡി കാർഡുകൾക്കും 2020 അവസാനം വരെ നിയമ സാധുത നൽകാൻ തീരുമാനം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വക്താവ് കേണൽ ഖാമിസ് അൽ കാബി ആണ് ഇക്കാര്യം അറിയിച്ചത്.
മാർച്ച് ഒന്നിനു കാലാവധി തീർന്ന എല്ലാ വീസകളും പ്രവേശന അനുമതികളും സാധുവായി തുടരും. രാജ്യത്ത് തുടരുന്ന യുഎഇ സന്ദർശകർക്കും അവരുടെ വിസകൾ 2020 മാർച്ച് ആദ്യം കാലഹരണപ്പെട്ടവർക്കും അവരുടെ സന്ദർശന വിസകൾ 2020 ഡിസംബർ അവസാനം വരെ നീട്ടിക്കൊടുക്കുമെന്നും കേണൽ ഖാമിസ് അൽ കാബി പറഞ്ഞു.