ഉന്നാവോ പെൺകുട്ടിക്കുള്ള 25 ലക്ഷം സർക്കാർ ധനസഹായം കൈമാറി


ലക്നോ: ഉന്നാവോ പെൺകുട്ടിക്കുള്ള 25 ലക്ഷം രൂപയുടെ സർക്കാർ ധനസഹായം കൈമാറി. ജില്ലാ കളക്ടർ ആശുപത്രിയിലെത്തിയാണ് പെൺകുട്ടിയുടെ അമ്മയ്ക്ക് തുക കൈമാറിയത്. നേരത്തെ, കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചാണ് പെൺകുട്ടിക്ക് 25 ലക്ഷം രൂപ ധനസഹായം നൽകണമെന്ന് നിർദ്ദേശിച്ചിരുന്നത്.ധനസഹായം ഉടൻ കൈമാറണമെന്നും വെള്ളിയാഴ്ചയ്ക്കപ്പുറം പോകരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിക്കുള്ള ധനസഹായം ഇന്ന് തന്നെ കളക്ടർ കൈമാറിയത്. 20ലക്ഷം രൂപ പെൺകുട്ടിക്കും അഞ്ച് ലക്ഷം രൂപ അമ്മയ്ക്കും നൽകണമെന്നായിരുന്നു കോടതി ഉത്തരവ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed