നാലാം ഘട്ട വോട്ടെടുപ്പ്; ബംഗാളിൽ പരക്കെ അക്രമം


 

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട പോളിംഗിനിടെ പലയിടങ്ങളിലും പരക്കെ അക്രമം. പശ്പശ്ചിമ ബംഗാളിലെ അസൻസോളിൽ തൃണമൂൽ കോൺഗ്രസ്‌ അക്രമമ‍ഴിച്ചുവിട്ടു.

 

അസൻസോളിൽ ബൂത്ത് പിടിത്തം നടക്കുന്നുവെന്നറിഞ്ഞ് എത്തിയ  എം.പിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ ബാബുൽ സുപ്രിയോയുടെ കാർ തൃണമൂൽ പ്രവർത്തകർ തകർത്തു. ബൂത്തിൽ തൃണമൂൽ പ്രവർത്തകരും സുരക്ഷാ ജീവനക്കാരും തമ്മിൽ സംഘർഷവും അരങ്ങേറി. അസൻസോളിലെ 199ാം ബൂത്തിലാണ് സംഘർഷമുണ്ടായത്.

ബൂത്തിലെത്തിയ ബാബുൽ സുപ്രിയോ ബൂത്ത് പിടിത്തം നടക്കുന്നുവെന്നാരോപിച്ച് പോളിംഗ് ഉദ്യോഗസ്ഥരുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു.

ബി.ജെ.പിയുടെ പോളിംഗ് ഏജൻറുമാരെ ബൂത്തുകളിൽ കയറാൻ അനുവദിക്കുന്നില്ലെന്ന് സുപ്രീയോ ആരോപിച്ചു. കോൺഗ്രസും സമാന ആരോപണം ഉന്നയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed