ഷീല ഒരിക്കലും പ്രേംനസീറിനേക്കാൾ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ഷാനവാസ്

ഷീല ഒരിക്കലും സിനിമയിൽ പ്രേംനസീറിനേക്കാൾ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് നസീറിന്റെ മകനും നടനുമായ ഷാനവാസ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷാനവാസ് ഇതേ കുറിച്ച് പ്രതികരിച്ചത്. ‘ഷീല ഒരിക്കലും സിനിമയിൽ പ്രേംനസീറിനേക്കാൾ പ്രതിഫലം വാങ്ങിയിട്ടില്ല. ഷീല അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതവരുടെ തോന്നൽ മാത്രമാണ്. അന്നും ഇന്നും നായികമാർക്ക് നായകന്‍മാരേക്കാൾ പ്രതിഫലം കുറവാണ്. ഇതെല്ലാം വയസായപ്പോൾ പേരെടുക്കാൻ വേണ്ടി പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യം നസീർ ജീവിച്ചിരിക്കുന്പോൾ പറഞ്ഞുവെങ്കിൽ അദ്ദേഹം എതിരൊന്നും പറയില്ലായിരുന്നു. കാരണം അദ്ദേഹത്തിന് ആരെയും വേദനിപ്പിക്കാരൻ ഇഷ്ടമല്ല.’ ഷാനവാസ് പറഞ്ഞു.
നേരത്തെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷീല എല്ലാ നടന്മാരെക്കാലും നസീറിനെക്കാളും പ്രതിഫലം സിനിമയിൽ വാങ്ങിയിരുന്നത് താനാണെന്ന് പറഞ്ഞത്. താൻ സിനിമ സംവിധാനം ചെയ്യുമെന്ന് പണ്ട് ആരും വിശ്വസിച്ചിരുന്നില്ലെന്നും നടൻ മധുവാണ് തനിക്ക് വേണ്ടി സംവിധാനം ചെയ്ത് തന്നതെന്ന് എല്ലാവരും തെറ്റിദ്ധിരിച്ചുവെന്നും അന്ന് ഷീല പറഞ്ഞിരുന്നു.