റയാൻ സ്കൂൾ മേധാവികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ചണ്ധിഗഡ്: ഗുഡ്ഗാവിലെ റയാൻ ഇന്‍റർ നാഷണൽ സ്കൂളിൽ രണ്ടാം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ മേധാവികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പഞ്ചാബ്− ഹരിയാന ഹൈക്കോടതി തള്ളി. റയാൻ അഗസ്റ്റിൻ പിന്‍റോ, അഗസ്റ്റിൻ ഫ്രാൻസിസ് പിന്‍റോ, ഗ്രെയ്സ് പിന്‍റോ എന്നിവരാണ് കോടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട് ഉടൻ മറുപടിനൽകണമെന്ന് ആവശ്യപ്പെട്ട് ഹരിയാന സർക്കാരിന് കോടതി നോട്ടീസ് അയച്ചു. സപ്തംബർ 8നായിരുന്നു പ്രധ്യുമ്‌നൻ താക്കൂർ എന്ന ഏഴുവയസ്സുകാരനെ കഴുത്ത് മുറിച്ച നിലയിൽ സ്‌കൂൾ പരിസരത്ത് കണ്ടെത്തിയത്. സംഭവത്തെ തുടർന്നു സ്കൂൾ ബസ് കണ്ടക്ടർ അശോക് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.