അരുവിക്കരയില്‍ പ്രചാരണം; തന്റെ കര്‍ത്തവ്യം പാർട്ടി തീരുമാനിക്കുമെന്ന് സുരേഷ്ഗോപി

തിരുവനന്തപുരം: അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിൽ തന്റെ ഉത്തരവാദിത്വം പാർട്ടി നേതൃത്വം തീരുമാനിക്കുമെന്ന് സുരേഷ്ഗോപി. തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു താന്‍ ഇറങ്ങുമോ എന്ന കാര്യം പരിചയ സമ്പന്നരായ പാര്‍ട്ടി നേതാക്കളാണു തീരുമാനിക്കേണ്ടത്. എന്‍എഫ്ഡിസി ചെയര്‍മാന്‍ എന്ന നിലയില്‍ പ്രോട്ടോക്കോള്‍ നോക്കിയേ പ്രവര്‍ത്തിക്കാനാകു. അരുവിക്കരയില്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്നു ജനം തീരുമാനിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു.