പവര്‍ബാങ്കുകള്‍ക്കു ചെക്ക് ഇന്‍ ബാഗേജില്‍ നിരോധനം


മുംബൈ: പവര്‍ബാങ്കുകള്‍ക്കു ചെക്ക് ഇന്‍ ബാഗേജില്‍ നിരോധനം. എന്നാല്‍ കാബിന്‍ ബാഗേജുകളില്‍ നിരോധനമുണ്ടാകില്ല . ഇലക്‌ട്രോണിക് സിഗരറ്റുകള്‍ക്കും നിരോധനം ബാധകമാണ്. ഇലക്‌ട്രോണിക് സാമഗ്രികളിലുള്ള ബാറ്ററികള്‍ ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാന്‍ മാത്രമാണ് അനുമതിയുള്ളത്. അതേസമയം ഡ്രൈ സെല്‍ ബാറ്ററികള്‍ ചെക്ക് ഇന്‍ ബാഗുകളില്‍ കൊണ്ടുപോകാന്‍ കഴിയും.

എന്നാല്‍ ഇത് ഹാന്‍ഡ് ബാഗുകളില്‍ അനുവദനീയമല്ല. വിവിധ തരം ബാറ്ററികളുമായി യാത്ര ചെയ്യുന്നതിന് സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.ജെറ്റ് എയര്‍വെയ്‌സ് തങ്ങളുടെ ഒരു വിമാനത്തിലും ചെക്ക് ഇന്‍ ബാഗേജുകളില്‍ പവര്‍ബാങ്ക് അനുവദിക്കില്ലെന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

You might also like

Most Viewed