രാജ്‌മോഹന്‍ ഉണ്ണിത്താന് നേരെ ആക്രമണം

കൊല്ലം : കൊല്ലത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. ഉണ്ണിത്താന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു ചീമുട്ടയേറ്. ഇതിന് പിന്നാലെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സഞ്ചരിച്ച വാഹനം അടിച്ചുതകര്‍ക്കാനും ശ്രമിച്ചു.
ഡിസിസി ഓഫീസിന് മുന്നില്‍ വച്ചാണ് കൈയ്യേറ്റമുണ്ടായത്. കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തിന്റെയും പരസ്യ പ്രസ്താവനയുടെയും പശ്ചാത്തലത്തിലാണ് ആക്രമണം. കെ മുരളീധരന്‍ അനുകൂലികളാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.