ക്യൂബയിൽ കാസ്ട്രോയുടെ പേരിൽ സ്മാരകങ്ങളുണ്ടാകില്ല

ഹവാന : വിപ്ലവ നായകൻ ഫിദൽ കാസ്ട്രോയുടെ സ്മാരകങ്ങളോ, പൊതുസ്ഥലങ്ങളോ ക്യൂബയിൽ ഉണ്ടാകില്ല. പൊതുഇടങ്ങൾക്ക് കാസ്ട്രോയുടെ പേരിടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം ക്യൂബൻ ദേശീയ അസംബ്ലി പാസാക്കി. ജീവിച്ചിരിക്കെ തന്നെ വ്യക്‌തിപൂജ പാടില്ലെന്ന് കാസ്ട്രോ ആവശ്യപ്പെട്ടിരുന്നു. തന്റെ മരണശേഷം പൊതുസ്‌ഥലങ്ങൾ, തെരുവുകൾ, പ്ലാസകൾ, സ്മാരകങ്ങൾ, പ്രതിമകൾ എന്നിവ സ്വന്തം പേരിൽ വരുന്നത് അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. കാസ്ട്രോയുടെ നിലപാടുകൾ അംഗീകരിക്കണമെന്ന് സഹോദരനും ക്യൂബൻ പ്രസിഡന്റുമായ റൗൾ കാസ്ട്രോ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പുതിയ നിയമം പാസാക്കിയത്.