ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാന്‍ മാർഗ്ഗങ്ങളുമായി ഐ.എസ്.ഐ


ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാന്‍ പുതിയ മാര്‍ഗങ്ങള്‍ പാക് ചാരസംഘടന ഐ.എസ്.ഐ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. കശ്മീരില്‍ നിയന്ത്രണരേഖ മറികടന്ന് ഭീകരരെ ഇന്ത്യയ്ലേക്ക് കടത്തുന്നതിന് പകരം ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തികള്‍ പ്രയോജനപ്പെടുത്താനാണ് ഐ.എസ്.ഐ ശ്രമിക്കുന്നതെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്.
മ്യാന്‍മര്‍-തായ്ലന്‍ഡ് അതിര്‍ത്തിയില്‍ പുതിയ ടെറര്‍ ലോഞ്ച് പാഡ് തയ്യാറാക്കാന്‍ ഐ.എസ്.ഐ ശ്രമിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണവും പ്രതിരോധവും ശക്തമാക്കിയതാണ് പുതിയ പരീക്ഷണത്തിന് പിന്നില്‍. ഇന്ത്യാ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

You might also like

Most Viewed