അജ്മീര്‍-സെല്‍ദ എക്‌സ്‌പ്രസ്‌പ്രസ് പാളം തെറ്റി: രണ്ട് മരണം


കാൺപൂർ: അജ്മീര്‍-സെല്‍ദ എക്‌സ്‌പ്രസ്‌പ്രസ് ട്രെയിന്‍ പാളം തെറ്റി രണ്ട് പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്ക്. ട്രെയിനിന്റെ 14 ബോഗികളാണ് പുലര്‍ച്ചെ അഞ്ച് മണിയോടെ പാളം തെറ്റിയത്. കാണ്‍പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള റൂറ-മെത സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. 

ബോഗിക്കുള്ളില്‍ കുടുങ്ങിക്കിടന്ന മുഴുവന്‍ പേരെയും രക്ഷപ്പെടുത്തിയതോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. അപകട കാരണത്തെകുറിച്ച് അന്വേഷിക്കുമെന്നും കൂടുതല്‍ മെഡിക്കല്‍ സംഘത്തെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും റെയില്‍മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു. അപകടത്തെതുടര്‍ന്ന് കാന്‍പൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. 140ലേറെപേര്‍ മരിച്ച ഇന്‍ഡോര്‍-പാറ്റ്ന എക്‌സ്‌പ്രസ് ദുരന്തത്തിന് ഒരു മാസം പിന്നിടുമ്പോഴാണ് കാന്‍പൂരില്‍ വീണ്ടും ട്രെയിന്‍ അപകടം ഉണ്ടായത്.

You might also like

Most Viewed