ഐ.ആര്‍.എന്‍.എസ്.എസ്. 1 എഫ് വിക്ഷേപിച്ചു

ചെന്നൈ: അമേരിക്കയുടെ ജി.പി.എസി (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) ന് ബദല്‍ എന്ന ലക്ഷ്യത്തോടെ നിര്‍മിച്ച ഐ.ആര്‍.എന്‍.എസ്. എസ് പരമ്പരയിലെ ആറാമത്തെ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്. 1 എഫ് വിക്ഷേപിച്ചു. പി.എസ്.എല്‍.വി 32 റോക്കറ്റില്‍ ശ്രീഹരിക്കോട്ടിയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടന്നത്. പി.എസ്.എല്‍.വിയുടെ 34ാം ദൗത്യമാണിത്.
ഈ ശ്രേണിയിലെ ആറാം ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്. 1 എഫിന് 1425 കി.ഗ്രാം ഭാരമാണുള്ളത്. ഉപഗ്രഹത്തിന്റെ കാലാവധി 12 വര്‍ഷമാണ്. ഈ പരമ്പരയില്‍ മൊത്തം ഏഴു ഉപഗ്രഹങ്ങളാണുള്ളത്. അവസാനത്തെ ഉപഗ്രഹം ഏപ്രിലില്‍ വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നത്. ഈ ദൗത്യത്തോടെ സ്വന്തമായി ഗതിനിര്‍ണയ സംവിധാനമുള്ള രാജ്യമായി ഇന്ത്യ മാറും. യു.എസിന്റെ ജി.പി.എസ്, റഷ്യയുടെ ഗ്ലോനാസ്, യൂറോപന്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഗലീലിയോ എന്നിവയാണ് ലോകത്തെ പ്രമുഖ ഗതിനിര്‍ണ സംവിധാനങ്ങള്‍.