ജനുവരി 22 മുതല്‍ പോളിത്തീന്‍ കവറുകള്‍ക്ക് നിരോധനം



ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പോളിത്തീന്‍ കവറുകള്‍ക്ക് നിരോധനം. അലഹാബാദ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. ഈ മാസം 22 മുതല്‍ നിരോധനം നിലവില്‍ വരും. നിരോധനം പ്രബല്യത്തില്‍ വന്നതിനുശേഷം വ്യാപാരികള്‍ക്ക് പോളിത്തീന്‍ ബാഗുകളില്‍ വസ്തുക്കള്‍ വില്‍ക്കാന്‍ കഴിയില്ല. നിരോധനം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താനും നിര്‍ദേശമുണ്്ട്. പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടാണ് നിരോധനമെന്ന് ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റ് വിമല്‍ കുമാര്‍ ശര്‍മ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed