കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ചർച്ചകൾ സജീവമാകുന്നു


ഷീബ വിജയൻ

തിരുവനന്തപുരം I കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ചർച്ചകൾ സജീവമാകുന്നു കെ സിയ്‌ക്കെതിരെ എ, ഐ ഗ്രൂപ്പുകള്‍ കൈകോർക്കാൻ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. വിശാല ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനാണ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രമം. പിണങ്ങി നില്‍ക്കുന്നവരെ ഒപ്പം നിര്‍ത്താനും ശ്രമം തുടങ്ങി.

എ ഗ്രൂപ്പും കടുത്ത അമര്‍ഷത്തിലാണ്. പരമ്പരാഗതമായി ലഭിച്ച പദവികളെല്ലാം നഷ്ടമായെന്നും എ ഗ്രൂപ്പിനെ പൂര്‍ണമായും തഴയുകയാണെന്നുമാണ് പരാതി. ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്നവരെ അവഗണിക്കുന്നുവെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. കെ സി വേണുഗോപാല്‍ സംസ്ഥാനത്ത് സജീവമാകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഗ്രൂപ്പുകളുടെ നീക്കം.

article-image

adsdfsaasd

You might also like

  • Straight Forward

Most Viewed