അശൂറ: സൗജന്യ ബസ് സേവനം ആരംഭിച്ചു

ശാരിക
മനാമ: അശൂറയുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് മനാമയിലെ റിവൈവൽ സെന്ററിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാനായി സൗജന്യ ബസ് സേവനം ആരംഭിച്ചതായി ജാഫാരി എൻഡോവ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ആറ് പ്രധാന റൂട്ടുകളിലാണ് വൈകുന്നേരം 6 മുതൽ പുലർച്ചെ 3 വരെ ഈ സേവനം നൽകുന്നത്.
ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന ചടങ്ങുകളിൽ വിലാപയാത്രക്കാരുടെ പങ്കാളിത്തം സാധ്യമാക്കുന്നതിനും സേവനങ്ങൾ വിപുലീകരിക്കുന്നതിനുമുള്ള ഡയറക്ടറേറ്റിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണ് ബസ് സേവനം ലഭ്യമാക്കുന്നത്. അൽ സാദിഖ് ട്രാൻസ്പോർട്ടുമായി സഹകരിച്ചാണ് ഈ സേവനം നടപ്പാക്കുന്നത്.
sdfsdf