ഷാഫി പറമ്പിലിനെതിരായ സൈബർ അധിക്ഷേപം; സിപിഐഎം നേതാവിനെതിരെ പൊലീസ് കേസ്


ഷാഫി പറമ്പിലിനെതിരായ സൈബർ അധിക്ഷേപത്തിൽ സിപിഐഎം നേതാവിനെതിരെ കേസെടുത്തു. വർഗീയ പ്രചാരണം നടത്തി എന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സമിതി അംഗം പി.കെ. അജീഷിനെതിരേയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്. യു.ഡി.എഫിന്റെ പരാതിക്ക് പിന്നാലെയാണ് നടപടി.

ഫേസ്ബുക്ക് വഴി, വടകര സ്ഥാനാർഥി ഷാഫി പറമ്പിലിനെയും മുസ്‌ലിം സമുദായത്തേയും അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റ് ചെയ്തുവെന്നാണ് പരാതി.വടകര സ്ഥാനാർഥി ഷാഫി പറമ്പിലിനേയും മുസ്‌ലിം സമുദായത്തേയും അധിക്ഷേപിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ ഇട്ടുകൊണ്ട് സമൂഹത്തിൽ രാഷ്ട്രീയ വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയും, കലഹവും ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിച്ചു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

article-image

sddsadsdsds

You might also like

  • Straight Forward

Most Viewed