ഡെപ്യൂട്ടി തഹസിൽദാരെ കൈയേറ്റം ചെയ്ത കേസിൽ മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫിന് ഒരു വർഷം തടവും 10,000 രൂപ പിഴയും


വോട്ടർപട്ടികയിൽ പേരു ചേർക്കലുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി തഹസിൽദാരെ കൈയേറ്റം ചെയ്തെന്ന കേസിൽ മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫിന് ഒരു വർഷം തടവും 10,000 രൂപ പിഴയും.അഷ്‌റഫ് ഉള്‍പ്പെടെ നാലു പേര്‍ക്ക് കോടതി ഒരു വര്‍ഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ചു. അഷ്‌റഫിനെ കൂടാതെ ബഷീര്‍, അബ്ദുള്ള, അബ്ദുൾ ഖാദര്‍ എന്നിവര്‍ക്കാണ് കാസര്‍ഗോഡ് ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിവിധ വകുപ്പുകള്‍ പ്രകാരവും ശിക്ഷ വിധിച്ചത്.  2010 നവംബർ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന പേരു ചേർക്കൽ അപേക്ഷ പരിശോധനയിൽ ബങ്കര മഞ്ചേശ്വരത്തു താമസിക്കുന്ന മൈസൂരു സ്വദേശി മുനാവുർ ഇസ്മായിലിന്‍റെ അപേക്ഷ ഡെപ്യൂട്ടി തഹസിൽദാർ എ. ദാമോദരൻ നിരസിച്ചിരുന്നു. ഇതോടെ അഷ്‌റഫ് അടക്കമുള്ളവരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കൈയേറ്റം ചെയ്യുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും കസേരകള്‍ വലിച്ചെറിയുകയും ചെയ്‌തെന്നാണ് കേസ്. അതേസമയം കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഷ്റഫ് പറഞ്ഞു.

article-image

dfgdfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed