ഇന്ത്യൻ കോഫി ഹൗസ് തൊഴിലാളികളുടെ ബോണസ് തർക്കം ഒത്തു തീർപ്പായി


ഇന്ത്യൻ കോഫി ഹൗസ് തൊഴിലാളികളുടെ ബോണസ്/ഉത്സവബത്ത തർക്കം ഒത്തു തീർപ്പായി. അഡിഷണൽ ലേബർ കമ്മിഷണർ കെ ശ്രീലാലിന്റെ അധ്യക്ഷതയിൽ ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ ചേർന്ന് അനുരഞ്ജന യോഗത്തിലാണ് തർക്കം പരിഹരിച്ചത്.

പതിനഞ്ച് വർഷം വരെ സർവീസ് ഉള്ള തൊഴിലാളികൾക്ക് 9,000 രൂപയും, 15 മുതൽ 25 വർഷം വരെ സർവീസ് ഉള്ള തൊഴിലാളികൾക്ക് 11,000 രൂപയും അതിൽ കൂടുതൽ സർവീസ് ഉള്ള വർക്ക് 13,000 രൂപയും ബോണസ്/ഉത്സവ ബത്തയായി ലഭിക്കും. ബോണസ് ഈ മാസം 24 ന് മുമ്പ് വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു. യോഗത്തിൽ മാനേജ്മന്റ്-തൊഴിലാളി സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed