കുട്ടികൾക്കായി സംഘടിപ്പിച്ച ഏക ദിന സമ്മർ ക്യാമ്പ് ശ്രദ്ധേയമായി


കൊല്ലം പ്രവാസി അസ്സോസിയേഷൻ ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഏക ദിന സമ്മർ ക്യാമ്പ് ശ്രദ്ധേയമായി. ക്രാഫ്റ്റ്, ഡാൻസ്, മോട്ടിവേഷൻ ക്ലാസ്, മെഡിക്കൽ അവയർനെസ്സ് മറ്റു കലാപരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. സെലീന ടീച്ചർ, കൗൺസിലർ വിമല തോമസ്, മറിയം കമ്മീസ്, വിനു ക്രിസ്റ്റി എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ കെ.ടി സലിം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷനായ ചടങ്ങിൽ സാമൂഹ്യ പ്രവർത്തക നൈന മുഹമ്മദ് മുഖ്യാതിഥി ആയി പങ്കെടുത്തു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, അൽ ഹിലാൽ മാർക്കറ്റിംഗ് ഹെഡ് ഷാഹിദ്, എന്നിവർ ആശംസകൾ നേർന്നു.

കൺവീനർ കോയിവിള മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കോ-ഓർഡിനേറ്റർ റോജി ജോൺ നന്ദി രേഖപ്പെടുത്തി. ചിൽഡ്രൻസ് പാർലമെന്റ് സെക്രട്ടറി അബൂബക്കർ മുഹമ്മദ് യോഗം നിയന്ത്രിച്ചു. ജ്യോതി പ്രമോദ്, റസീല മുഹമ്മദ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് ഷാമില ഇസ്മായിൽ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നവാസ് ജലാലുദ്ദീൻ, വി.എം. പ്രമോദ് എന്നിവർ നിയന്ത്രിച്ചു.

article-image

്േിു്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed