സിപിഎം ശ്രമിക്കുന്നത് ലീഗിനെ കോണ്‍ഗ്രസില്‍നിന്ന് അടര്‍ത്തിമാറ്റാന്‍: കെ.മുരളീധരന്‍


ഏക സിവിൽകോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ ലീഗ് പങ്കെടുക്കുമോ എന്നതില്‍ ആശങ്കയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന്‍റെ അനുഭവം പലരുടെയും മനസില്‍ കാണുമെന്ന് മുരളീധരന്‍ പറഞ്ഞു. അന്ന് സമരത്തില്‍ പങ്കെടുത്തവരില്‍ പലരും ഇപ്പോഴും കേസില്‍ പ്രതികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗിനെ കോണ്‍ഗ്രസില്‍നിന്ന് അടര്‍ത്തിമാറ്റാനാണ് സിപിഎം ശ്രമിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ഭാഗമായാണ് സിപിഎം സെമിനാര്‍ നടത്തുന്നത്.


മണിപ്പൂരിലെ ആക്രമണങ്ങളില്‍ എം.വി.ഗോവിന്ദന് ഒരാശങ്കയുമില്ല. ലണ്ടനില്‍ പോയി വന്ന ശേഷം ഒരു വിഭാഗത്തെ അവഹേളിക്കുന്ന രീതിയിലാണ് ഗോവിന്ദന്‍ പ്രസ്താവന നടത്തിയത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ഒരു പാര്‍ട്ടി ഇത്രയും തരം താഴാന്‍ പാടില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

article-image

aadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed