ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് ചിത്രകലയിലെ അതുല്യ പ്രതിഭ


വരയുടെ മാസ്‌മരികതയാൽ മലയാളികളെ വിസ്‌മയിപ്പിച്ച ആർട്ടിസ്‌റ്റ്‌ നമ്പൂതിരി ഓർമച്ചിത്രം. രേഖാചിത്രങ്ങൾകൊണ്ട് മലയാളിയുടെ സാഹിത്യവായനയെ പുതിയ ആസ്വാദനതലത്തിലേക്കുയർത്തിയ കലാകാരനാണ്‌ കരുവാട്ട് മന വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്‌റ്റ്‌ നമ്പൂതിരി (97). വാർധക്യസഹജമായ രോഗങ്ങളാൽ കോട്ടക്കൽ മിംസ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴം രാത്രി 12.20ന് അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.

വരയും ഛായാചിത്രവും ശിൽപ്പകലയും കലാസംവിധാനവുമുൾപ്പെടെ കൈവച്ച മേഖലകളിലെല്ലാം ശോഭിച്ചു. നമ്പൂതിരിയുടെ സ്‌ത്രീവരകൾ ശ്രദ്ധേയമായിരുന്നു. ചരിത്ര കഥാപാത്രങ്ങൾ ജീവൻതുടിക്കുന്നവയായി അവതരിപ്പിച്ചു. കലാമണ്ഡലത്തിനുവേണ്ടി ഫൈബർ ഗ്ലാസിൽചെയ്ത കഥകളി ശിൽപ്പങ്ങളും ചെമ്പുഫലകങ്ങളിൽ മഹാഭാരതവും രാമായണവും വിഖ്യാത പരമ്പരകളും രാജ്യാന്തര ശ്രദ്ധനേടി. ആനുകാലികങ്ങളിലൂടെയുള്ള വരകൾ വായനക്കാർക്ക്‌ സുപരിചിതമാണ്‌.

article-image

asddasadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed