സംസ്ഥാനത്ത് അതിതീവ്ര മഴ: എറണാകുളത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു


സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. എറണാകുളം ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെ 11 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപനത്തെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ദുരന്തനിവാരണ വിഭാഗം മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കി. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് എല്ലാ സജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

വിവിധ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴമുന്നറിയിപ്പിൽ, വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഇടുക്കിയിലും കണ്ണൂരിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

article-image

asdadsdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed