ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തിയില്ല; കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ടയാൾ പിടിയില്‍

മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. കംപ്യൂട്ടറുകള്‍ കത്തിനശിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. തീയിട്ടയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളുടെ കൈയ്ക്ക് പൊള്ളലേറ്റു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനാലാണ് ഇയാള്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ടതെന്നാണ് സൂചന. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. നിരവധി ഫയലുകളും കത്തിനശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
dfsdfdfs