സര്‍വകലാശാലകളില്‍ നിയമനം വേണമെങ്കില്‍ പാര്‍ട്ടി അംഗമാവണം എന്നതാണ് അവസ്ഥ -ഗവര്‍ണര്‍

വ്യാജരേഖ വിവാദം ആളിക്കത്തുന്നതിനിടെ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. സര്‍വകലാശാലകളില്‍ നിയമനം ലഭിക്കണമെങ്കില്‍ പാര്‍ട്ടി അംഗമായിരിക്കണം എന്നതാണ് സംസ്ഥാനത്തെ നിലവിലുള്ള സ്ഥിതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യോഗ്യതയില്ലാതെ പി.എച്ച്.ഡി അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയില്‍ അംഗമായിരിക്കണം.
ഒരു പ്രത്യേക വിദ്യാർഥി സംഘടനയിൽ അംഗമായാൽ ഇവിടെ എന്തും നടക്കും. ഏത് നിയമവിരുദ്ധ പ്രവർത്തനത്തിനുമുള്ള പാസ്പോർട്ട് ആണ് എസ്.എഫ്.ഐ മെമ്പർഷിപ്പ്. മെമ്പർഷിപ്പ് എടുത്താൽ എന്ത് നിയമവിരുദ്ധ പ്രവർത്തനവും നടത്താം. പാർട്ടി മെമ്പർഷിപ്പ് എടുത്താൽ അധ്യാപകരാവാമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖല ഗുരുതര പ്രതിസന്ധിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യപരമായി പ്രവർത്തിക്കണം. പകുതിയിലധികം സർവകലാശാലകൾക്ക് നാഥനില്ല. നോമിനികളുടെ പട്ടിക ലഭിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.
adsddsds