വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു


വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഫ്ലാഗ് ഓഫ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ക്ഷണിക്കപ്പെട്ട യാത്രക്കാരുമായാണ് ആദ്യ സർവിസ്. ഉദ്ഘാടന യാത്രയിൽ 14 സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു, ശശി തരൂർ എം.പി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. വന്ദേ ഭാരത് ഫ്ലാഗ് ഓഫിന് ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ കൊച്ചി ജലമെട്രോ ഉൾപ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഡിജിറ്റൽ സയൻസ് പാർക്ക്, തിരുവനന്തപുരം, കോഴിക്കോട്, വർക്കല - ശിവഗിരി സ്റ്റേഷനുകളുടെ വികസനം, നേമം, കൊച്ചുവേളി ടെർമിനലുകളുടെ സമഗ്രവികസനം എന്നിവയുടെ ശിലാസ്ഥാപനം നിർവഹിക്കും.

കൊച്ചി വാട്ടർ മെട്രോ, ദിണ്ഡിഗൽ - പളനി - പാലക്കാട് സെക്ഷന്റെ വൈദ്യുതീകരണം എന്നീ പദ്ധതികളാണ് നാടിന് സമർപ്പിക്കുക. സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിനു ശേഷം 12.40 ഓടെ പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ ഗുജറാത്തിലെ സൂറത്തിലേക്ക് പോകും.

article-image

DSDFFD

You might also like

  • Lulu Exchange
  • Straight Forward

Most Viewed