പ്രധാനമന്ത്രി തലസ്ഥാനത്ത്; വരവേറ്റ് ആയിരങ്ങള്‍, ഫ്ളാഗ് ഓഫ് അൽപസമയത്തിനകം

വന്ദേഭാരത് എക്സ്പ്രസിൻറെ ഫ്ളാഗ് ഓഫും വാട്ടർ മെട്രോ ഉദ്ഘാടനവും അടക്കമുള്ള പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തി. കൊച്ചിയിൽനിന്ന് തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ചേര്‍ന്ന് സ്വീകരിച്ചു. 10.20 ഓടെയാണ് പ്രധാനമന്ത്രിയുടെ വിമാനം എത്തിയത്. അവിടെനിന്നുള്ള യാത്രയ്ക്കിടെ വഴിയരികിൽ കാത്തുനിന്ന ജനങ്ങളെ അഭിസംബോധന ചെയ്ത് റോഡ് ഷോ ആയാണ് പ്രധാനമന്ത്രി തമ്പാനൂരിലേക്ക് പുറപ്പെട്ടത്. ആയിരക്കണക്കിനു പേരാണ് തിരുവനന്തപുരം നഗരത്തിലും പരിസരങ്ങളിലും പ്രധാനമന്ത്രിയെ കാണാൻ തടിച്ചുകൂടിയിട്ടുള്ളത്.
CXCXCXDFG