കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തുപോകുന്നതിനെക്കുറിച്ച് പഠിക്കാൻ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തി

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തുപോകുന്നതിനെക്കുറിച്ച് പഠിക്കാൻ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയെ അറിയിച്ചു.
വിദേശപഠനത്തെ അനുകൂലിച്ചും എതിർത്തും വിവിധതലങ്ങളിൽ സംവാദം സജീവമായതിനെത്തുടർന്നാണ് സർക്കാർ നടപടി.
മലയാളിവിദ്യാർഥികൾക്ക് വിദേശത്ത് ലഭിക്കുന്ന സൗകര്യങ്ങൾ ഇവിടെയൊരുക്കി കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബായി മാറ്റുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പഠനത്തെ തൊഴിലുമായി ബന്ധിപ്പിക്കുംവിധം പാഠ്യപദ്ധതി ഉടൻ പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
ൈ4ൂൈൂ