‘പൊലീസ് സ്റ്റേഷനുകളില്‍ ദിവസവും 10 കേസെടുകളെങ്കിലും എടുക്കണം; വിചിത്ര ഉത്തരവുമായി കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവി


കണ്ണൂര്‍ റൂറലിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും സ്വമേധയാ കേസെടുകളെടുക്കാന്‍ നിര്‍ദേശം. പ്രതിദിനം അഞ്ച് മുതല്‍ 10 വരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് റൂറല്‍ പൊലീസ് മേധാവിയുടെ നിര്‍ദേശം. ആഴ്ചയില്‍ ഒരു നാര്‍ക്കോട്ടിക് കേസെങ്കിലും ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.

പ്രത്യേകിച്ച് പരാതികള്‍ ഒന്നുമില്ലെങ്കിലും പൊലീസിന് സ്വമേധയാ കേസെടുത്ത് എഫ്‌ഐആര്‍ ഇടാന്‍ അനുവദിക്കുന്നതാണ് പുതിയ ഉത്തരവ്.
നേരത്തെ പെറ്റി കേസുകളില്‍ പിഴ ഈടാക്കി, ബില്‍ തുക നല്‍കിയാല്‍ മതി. പുതിയ ഉത്തരവോടെ ഇനിമുതല്‍ ഇത്തരം സംഭവങ്ങളില്‍ സ്വമേധയാ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അതിന്മേല്‍ പിന്നീട് പിഴ ഈടാക്കാം.

മേല്‍പ്പറഞ്ഞ ഉത്തരവുകള്‍ നിരീക്ഷിക്കാനും നടപ്പിലാക്കിയിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പാക്കാനും ബന്ധപ്പെട്ട സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാര്‍ ഇതുസംബന്ധിച്ച് ആഴ്ചതോറും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു. കേസുകള്‍ക്ക് ക്വാട്ട നിശ്ചയിക്കുന്നതില്‍ പൊലീസിനകത്ത് തന്നെ എതിര്‍പ്പുണ്ട്.

article-image

a

You might also like

  • Straight Forward

Most Viewed