‘വർക്ക് നിയർ ഹോം’ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ


‘വർക്ക് നിയർ ഹോം’ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. ഐടി അധിഷ്ടിത സൗകര്യങ്ങളുള്ള തൊഴിൽ കേന്ദ്രങ്ങൾ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും തുടങ്ങുന്നതോടെ അഭ്യസ്ഥവിദ്യരായ വീട്ടമ്മമാർക്കുൾപ്പെടെ തൊഴിലുകളുടെ ഭാഗമാകാൻ കഴിയും. ഈ പദ്ധതിക്കായി 50 കോടി രൂപ നീക്കി വക്കുന്നതായി ധനമന്ത്രി അറിയിച്ചു. കൊവിഡാനന്തരവും വർക്ക് ഫ്രം ഹോം പോലുള്ള ആശയങ്ങൾ നിലനിൽക്കാനും വലിയ അളവിൽ തുടർന്ന് പോകാനുമാണ് സാധ്യതയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ലോകമെമ്പാടുമുള്ള കമ്പനികൾക്കായി ഓൺലൈനായി തൊഴിലെടുത്ത് നൽകുക എന്ന സാധ്യത ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് വേണ്ടിയാണ് ‘വർക്ക് നിയർ ഹോം’ പദ്ധതി.

സ്വകാര്യ സംരംഭകർക്ക് സാങ്കേതിക സഹായവും സ്ഥല സൗകര്യവും നൽകുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. ഓരോ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കിലും 25,000−50,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു കെട്ടിടവും അടിസ്ഥാന വ്യാവസായിക സൗകര്യങ്ങളും ഉണ്ടായിരിക്കും. ഇതിനായി കിഫ്ബിക്ക് കീഴിൽ 200 കോടി രൂപ കോർപസ് ഫണ്ടായി വകയിരുത്തും. പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡ്‌സ്ട്രീസിൽ നടപ്പാക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed