കൊല്ലത്ത് വീട് ആക്രമിച്ച് മധ്യവയസ്കനെ കൊലപ്പെടുത്തി

കൊല്ലം: പുനലൂരില്‍ വീട് കയറിയുള്ള അക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബു (59) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മോഹനന്‍, സുനില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമി സംഘത്തില്‍ ഒന്‍പത് പേരുണ്ടെന്ന് പൊലീസ് പറഞ്ഞു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സുരേഷ് ബാബുവിന്റെ മകനും പ്രതികളിലൊരാളായ മോഹനനും തമ്മില്‍ അടിപിടി നടന്നിരുന്നു. ഇതിന്റെ പ്രതികാരമായി മോഹനനും സംഘവും സുരേഷ് ബാബുവിന്റെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.