മൻസൂർ വധക്കേസ് പ്രതി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: മൻസൂർ വധക്കേസ് പ്രതി ജീവനൊടുക്കിയ നിലയിൽ. കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വളയം പോലീസ് േസ്റ്റഷൻ പരിധിയിലുള്ള കാലികുളത്ത് ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. നാഥപൂരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്തേയ്ക്ക് തിരിച്ചു. മൻസൂറിന്‍റെ അയൽവാസിയാണ് രതീഷ്.