കോഴിക്കോട് ബാലുശ്ശേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു. ഉണ്ണി കുളത്തെ കോൺഗ്രസ് ഭവൻ ആണ് അഗ്നിക്കിരയായത്. കോൺഗ്രസ് പ്രവർത്തകന്റെ വീടിനും കാറിനും നേരെയും ആക്രമണമുണ്ടായി. കോൺഗ്രസ് പ്രവർത്തകൻ ലത്തീഫിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിന്റെ ഇന്നോവ കാറും അക്രമികൾ തല്ലിത്തകർത്തു. വീടിന് മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ.
ഇന്ന് പുലർച്ചെയാണ് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. ഇന്നലെ രാത്രി പ്രദേശത്ത് കോൺഗ്രസ് സിപിഎം സംഘർഷമുണ്ടായിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.