പി.സി ചാക്കോ എൻസിപിയിലേക്ക്


തിരുവനന്തപുരം: പി.സി ചാക്കോ എൻസിപിയിൽ‍ ചേരും. ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറുമായി ഇന്ന് നിർ‍ണായക കൂടിക്കാഴ്ച നടത്തും. ഗുലാം നബി ആസാദ്, ആനന്ദ് ശർ‍മ എന്നിവരുമായും പി.സി ചാക്കോ ചർ‍ച്ച നടത്തും. എൻസിപിയുമായി പി.സി ചാക്കോ നേരത്തെ തന്നെ ചർ‍ച്ചകൾ‍ നടത്തിയിരുന്നതായാണ് വിവരങ്ങൾ‍. എന്നാൽ‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇന്ന് വിഷയത്തിൽ‍ ഔദ്യോഗികമായ ചർ‍ച്ചകൾ‍ നടക്കുമെന്നാണ് വിവരം. ശരദ് പവാറുമായി പി.സി. ചാക്കോയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

പി.സി ചക്കോയെ എൻസിപിയിൽ‍ എത്തിക്കാൻ വേണ്ട ചർ‍ച്ചകൾ‍ നടത്താൻ ശരദ് പവാർ‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി പീതാംബരൻ നേരത്തെ പറഞ്ഞിരുന്നു. ചാക്കോയെ പാർ‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് പോകാൻ പറ്റിയ പാർ‍ട്ടി വേറെ ഇല്ല. പി.സി. ചാക്കോയുടെ രാജി കോൺഗ്രസിന്റെ തകർ‍ച്ച വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

You might also like

Most Viewed