ഞാന്‍ തൃശൂരില്‍ തന്നെ നില്‍ക്കണമെന്നാണ് പ്രധാനമന്ത്രിക്ക് ആഗ്രഹം; സുരേഷ് ഗോപി

തൃശൂരിൽ വിജയ സാധ്യത അല്ല മത്സര സാധ്യത ആണ് ഉള്ളതെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി. പാർട്ടി നിർദേശപ്രകാരം ആണ് മത്സരിക്കുന്നത്. പാർട്ടി മുന്നോട്ട് വെച്ച 4 മണ്ഡലങ്ങളിൽ തൃശൂർ തെരഞ്ഞെടുത്തു. വിശ്രമം നിർദേശിച്ചതിനാൽ ഉടൻ പ്രചാരണത്തിനിറങ്ങാനാകില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. മത്സരിക്കേണ്ട എന്നു തന്നെയാണ് ഇപ്പോഴും നിലപാട്. നേതാക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് മത്സരിക്കുന്നത്. പാര്‍ട്ടി നാല് മണ്ഡലങ്ങളാണ് മുന്നോട്ട് വെച്ചത്. പക്ഷേ ഞാന്‍ എന്‍റെ നേതാക്കളോട് അവര്‍ പറയുന്ന എവിടെയും നില്‍ക്കാമെന്ന് പറഞ്ഞു. പക്ഷേ പ്രധാനമന്ത്രിക്ക് ഞാന്‍ തൃശൂരില്‍ തന്നെ നില്‍ക്കണമെന്നായിരുന്നു ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.