കെ. ​മു​ര​ളീ​ധ​ര​ൻ ക​രു​ത്ത​നാ​യ എ​തി​രാ​ളി​യ​ല്ല; ഒ. ​രാ​ജ​ഗോ​പാ​ലി​നെ ത​ള്ളി കു​മ്മ​നം


തിരുവനന്തപുരം: നേമത്തെ കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരൻ ശക്തനായ നേതാവാണെന്ന ഒ. രാജഗോപാലിന്‍റെ പ്രസ്താവനയെ തള്ളി കുമ്മനം രാജശേഖരൻ. കെ. മുരളീധരൻ കരുത്തനായ എതിരാളിയല്ല. കരുത്തനാണെങ്കിൽ‍ എംപി സ്ഥാനം രാജിവെച്ച് അദ്ദേഹം മത്സരിക്കട്ടെയെന്നും കുമ്മനം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

പാർ‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷകളെ ഒരു തരത്തിലും മുരളീധരന്‍റെ കടന്നുവരവ് ബാധിക്കില്ല. നേമം മണ്ഡലത്തിൽ‍ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ‍ മത്സരിച്ചവരൊന്നും മോശക്കാരായിരുന്നില്ല. ബിജെപിയുടെ വോട്ട് ഷെയർ‍ ഒരു തെരഞ്ഞെടുപ്പിലും കുറഞ്ഞിട്ടില്ല. വികസനത്തിന്‍റെ പേരിലാണ് നേമം ഗുജറാത്തെന്ന് പറയുന്നതെന്നും കുമ്മനം പറഞ്ഞു.

You might also like

Most Viewed