സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നതിൽ കേരളത്തിലെ മൂന്ന് മുന്നണികൾ പരാജയം: ആനിരാജ

തിരുവനന്തപുരം: മുന്നണികൾക്കെതിരേ ആഞ്ഞടിച്ച് സിപിഐയുടെ മുതിർന്ന നേതാവ് ആനി രാജ. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നതിൽ കേരളത്തിലെ മൂന്ന് മുന്നണികൾ പരാജയപ്പെട്ടുവെന്ന ആനിരാജ കുറ്റപ്പെടുത്തി. പ്രതിഷേധിക്കാൻ മുതിർന്ന ലതികയെപ്പോലുള്ളവരെ നേതാക്കൾ അപഹസിക്കുകയാണെന്നും ആനിരാജ പറഞ്ഞു.