40 സീറ്റ് കിട്ടിയാൽ കേരളം ബിജെപി ഭരിക്കുമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: 35-40 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണെന്ന് ആവർത്തിച്ച് കെ. സുരേന്ദ്രൻ. ബിജെപിക്ക് കേരളം ഭരിക്കാൻ കേവല ഭൂരിപക്ഷം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലും സിപിഎമ്മിലും സംഭവിക്കുന്നത് അറിയുന്നവർക്ക് ഞാൻ പറയുന്നത് മനസിലാകും, ഇക്കാര്യത്തിൽ കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.