സംസ്ഥാനത്ത് പോളിയോ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ആരംഭിച്ചു. 8 മണിക്ക് ആരോഗ്യമന്ത്രി കെ.കെ ഷൈലജ വട്ടിയൂർക്കാവ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നടത്തി.
രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പോളിയോ മരുന്ന് നൽകുന്നത്. 24,49,222 കുട്ടികൾക്കാണ് പോളിയോ നൽകുന്നത്. ഇതിനായി 24,690 ബൂത്തുകൾ സജീകരിച്ചിട്ടുണ്ട്. കൊറോണ പോസിറ്റീവായതോ ക്വാറന്റൈനിലായതോ ആയ കുട്ടികൾക്ക് അവരുടെ ക്വാറന്റൈൻ പീരീഡ് കഴിയുന്പോൾ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും.
അങ്കണവാടികൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ, ആരോഗ്യകേന്ദ്രങ്ങൾ, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയിൽവേ സ്‌റ്റേഷനുകൾ തുടങ്ങിയ കുട്ടികൾ വന്നു പോകാൻ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകൾ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കും, കൂടാതെ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈൽ യൂണിറ്റുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.