വി.ഡി സതീശൻ എംഎൽഎയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് വിജിലൻസ്


 
തിരുവനന്തപുരം: വി.ഡി സതീശൻ എംഎൽഎയ്ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ച് വിജിലൻസ്. പുനർജനി പദ്ധതിയിലെ വിദേശ സഹായത്തിലാണ് അന്വേഷണം. വി.ഡി സതീശൻ ആവിഷ്കരിച്ച ‘പുനർജനി: പറവൂരിന് പുതുജീവൻ’ എന്ന പദ്ധതി നിയമസഭാ സെക്രട്ടറിയേറ്റിന്റെ അറിവോടെയല്ലെന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. വി.ഡി സതീശൻ നടത്തിയ വിദേശയാത്രകൾ നിയമസഭാ സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയല്ലെന്നും ചിറ്റാറ്റുകര പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ ടി.എസ് രാജന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങിയാണ് വിദേശയാത്രകൾ നടത്തി പദ്ധതിക്ക് പണം പിരിച്ചതെന്ന് വി.ഡി സതീശൻ പറഞ്ഞിരുന്നു. എന്നാൽ മന്ത്രിമാർക്ക് പ്രളയ ദുരിതാശ്വാസത്തിന്‌ ധനശേഖരണാർഥം വിദേശയാത്ര നടത്താൻപോലും കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടാത്ത അവസരത്തിൽ എം.എൽ.എ മാത്രമായ വി.ഡി സതീശന് എങ്ങനെ അനുമതി ലഭിച്ചു എന്ന ചോദ്യം ഈ പശ്ചാത്തലത്തിൽ ഉയർന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed