കാസര്‍ഗോഡ് ജില്ലയിലെ ചില മേഖലകളില്‍ നിരോധനാജ്ഞ

കാസര്‍ഗോഡ്: ജില്ലയിലെ മടികൈ, അമ്പലത്തറ മേഖലകളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഒരു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിരുവോണ ദിവസം കാസര്‍ഗോഡ് സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചതിനു പിന്നാലെ ജില്ലയിലും പരിസരങ്ങളിലും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു. ഇതേതുടര്‍ന്ന് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.