പോക്‌സോ കേസിൽ ബി.ജെ.പി നേതാവിനെതിരെ നടപടിയില്ല; മുഖ്യമന്ത്രിയുടെ ഫേയ്‌സ്ബുക്ക് പേജിൽ പ്രതിഷേധം

കണ്ണൂർ: പാലത്തായിയിലെ സ്‌കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തം. ‘കോഴിക്കൂട് അടക്കണം, പപ്പടം പൊട്ടാതെ വറക്കണം എന്നൊക്കെ പറയുന്ന നിങ്ങൾ പാലത്തായി പെൺകുട്ടിയുടെ പീഡന കേസ് അറിഞ്ഞില്ലേ?’, ‘പാലത്തായി പീഡന കേസിൽ അറസ്റ്റ് ചെയ്യാതെ ഒളിച്ചു കളിക്കുന്നത് ആർക്കു വേണ്ടി?’എന്നിങ്ങനെ നിരവധി കമന്റുകളാണ് മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ വരുന്നത്.
ഒരു മാസമായി ഒളിവിൽ കഴിയുന്ന ബി.ജെ.പി നേതാവായ പ്രതി പത്മരാജനെ പിടികൂടാൻ പൊലീസിനാകാത്തത് വൻ വിമർശനത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിലുള്ള തങ്ങളുടെ പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തീർത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.