എസ്.ബി.ഐയുടെ എസ്.ബി അക്കൗണ്ടിലെ പലിശ ഇനിമുതല്‍ 2.75ശതമാനംമാത്രം


രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ എസ്.ബി അക്കൗണ്ടിലെ പലിശകുറച്ചത് ബുധനാഴ്ചമുതൽ പ്രാബല്യത്തിലായി. സേവിങ്സ് അക്കൗണ്ടിലെ പലിശ ഇതോടെ കാൽശതമാനം കുറഞ്ഞ് 2.75ശതമാനമായി. ഒരു ലക്ഷം രൂപ വരെയും അതിനുമുകളിലുമുള്ള അക്കൗണ്ടിലെ ബാലൻസിന് ഇനി നാമമാത്ര പലിശയേ ലഭിക്കൂ. നേരത്തെ മൂന്നുശതമാനമായിരുന്നു പലിശ. ഏപ്രിൽ 15 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. എല്ലാ വായ്പകളുടെയും എം.സി.എൽ.ആർ. നിരക്ക് 0.35 ശതമാനം നേരത്തെ ബാങ്ക് കുറച്ചിരുന്നു. ഇതോടെ ബാങ്കിന്റെ ഒരു വർഷത്തെ എം.സി.എൽ.ആർ. നിരക്ക് 7.75 ശതമാനത്തിൽനിന്ന് 7.40 ശതമാനമായി കുറഞ്ഞു. പുതിയ നിരക്ക് ഏപ്രിൽ പത്തിനാണ് നിലവിൽവന്നത്. 

You might also like

Most Viewed