നിരീക്ഷണത്തിലിരിക്കെ മരിച്ച നെടുന്പ്രം സ്വദേശിക്ക് കൊവിഡില്ല; പരിശോധനാ ഫലം നെഗറ്റീവ്

പത്തനംതിട്ട: തിരുവല്ലയിൽ കൊവിഡ് നിരീക്ഷണത്തിൽ ഇരിക്കെ മരിച്ച നെടുന്പ്രം സ്വദേശി വൈറസ് ബാധിതനായിരുന്നില്ലെന്ന് സ്ഥിരീകരണം. ഇയാളുടെ സ്രവ പരിരോധനാ ഫലം നെഗറ്റീവാണ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടന്ന പരിശോധനയിലാണ് മരിച്ച വിജയകുമാറിന് കൊവിഡ് ബാധയില്ലെന്ന് വ്യക്തമായത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ശ്വാസതടസത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞു വീണ വിജയകുമാറിനെ ബന്ധുക്കൾ ചേർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.