നിത്യ മോനോൻ ധനുഷിന്റെ നായികയാകുന്നു

ചെന്നൈ: ധനുഷ് തിരക്കഥ എഴുതി അഭിനയിക്കുന്ന ചിത്രത്തിൽ നിത്യാ മേനോൻ നായികയായി അഭിനയിക്കുമെന്ന് റിപ്പോർട്ട്.ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് സൂചനകള്‍ പുറത്തുവിട്ടിട്ടില്ല. മിത്രൻ ജവഹര്‍ ആയിരിക്കും ധനുഷിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുക. ധനുഷ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതുന്നത്.
ധനുഷിനും നിത്യാ മേനോനും പുറമേ മറ്റേതൊക്കെ താരങ്ങളാകും ചിത്രത്തിലെന്നും വ്യക്തമായിട്ടില്ല. അതേസമയം രാംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ധനുഷ് നായകനാകുന്നുണ്ട്. ഒരു ആക്ഷൻ സിനിമയായിരിക്കും ഇത്.