പത്ത് മാസം പ്രായമുള്ള മകനെ കൊന്ന യുവതിക്ക് ജീവപര്യന്തം


ആലപ്പുഴ: പത്ത് മാസം പ്രായമുള്ള മകനു വിഷം നൽകി കൊലപ്പെടുത്തിയെന്ന കേസി‍ൽ യുവതിക്ക് ജീവപര്യന്തം ശിക്ഷ. കറ്റാനം ഭരണിക്കാവ് ദീപയെ(34) ആണ് ആലപ്പുഴ ജില്ലാ അഡീഷനൽ സെഷൻസ് കോടതി−1 ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഭർത്താവിനോട് വഴക്കിട്ട ശേഷം കുഞ്ഞിനെ വിഷം നൽകി കൊന്നെന്നാണ് കേസ്.

2011 ജനുവരി ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിലെ ലാൻഡ് ഫോൺ ബിൽ കൂടിയതിന്‍റെ സംശയത്തിൽ ഭർത്താവ് നടത്തിയ അന്വേഷണത്തിൽ ദീപയ്ക്ക് മറ്റൊരു ബന്ധം കണ്ടെത്തിയിരുന്നു. ഇതിന്‍റെ പേരിൽ ഭർത്താവും ദീപയും തമ്മിൽ വഴക്കുണ്ടായി. തർക്കത്തെത്തുടർന്നു ഭർത്താവ് ബന്ധമുപേക്ഷിക്കാൻ തീരുമാനിച്ചതിനാൽ ദീപയെ മാതാവും സഹോദരിയുമെത്തി വീട്ടിലേക്കു കൊണ്ടുപോയി. അന്നു രാത്രി മകനു വിഷം നൽകിയ ശേഷം ദീപ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദീപ പിന്നീട് രക്ഷപെട്ടു.

You might also like

Most Viewed